ഒരാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധന; കര്‍ശന നിയന്ത്രണം വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നതെന്നും സ്വയം കര്‍ശന നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു. പൊതുപ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണം. 20-40 വയസിന് ഇടയിലുള്ളവരാണ് കൂടുതല്‍ രോഗബാധിതരാവുന്നത്. ഡെല്‍റ്റയും ഒമിക്രോണും സംസ്ഥാനത്തുണ്ട്. ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ ഇതുവരെ ഇല്ല. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ 13 കമ്മിറ്റികള്‍ രൂപീകരിക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഹോം ഐസൊലേഷന്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രോട്ടോകോള്‍ പാലിക്കാത്ത ആള്‍ക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നതെന്നും സ്വയം കര്‍ശന നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.
പൊതുപ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണം. 20-40 വയസിന് ഇടയിലുള്ളവരാണ് കൂടുതല്‍ രോഗബാധിതരാവുന്നത്. ഡെല്‍റ്റയും ഒമിക്രോണും സംസ്ഥാനത്തുണ്ട്. ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ ഇതുവരെ ഇല്ല. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ 13 കമ്മിറ്റികള്‍ രൂപീകരിക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഹോം ഐസൊലേഷന്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ ജില്ലകളിലും കോവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പുതിയ കേസുകള്‍ കൂടുതലുള്ളത്. എല്ലാ ജില്ലകളിലും സി.എഫ്.എല്‍.ടി.സികള്‍ സജ്ജീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.