100 കോടി വാക്‌സിനേഷന്‍; ചരിത്ര നേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വാക്‌സിനേഷനില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി, ലോകത്തിന് മുന്നില്‍ തന്നെ തലയുയര്‍ത്തി നമ്മുടെ ഇന്ത്യ. ഇന്ന് രാവിലെ 9.47 ഓടെയാണ് ഇന്ത്യ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്. 278 ദിവസം കൊണ്ടാണ് രാജ്യം അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.എം.എല്‍. ആസ്പത്രിയില്‍ നേരിട്ടെത്തി. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ […]

ദില്ലി: വാക്‌സിനേഷനില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി, ലോകത്തിന് മുന്നില്‍ തന്നെ തലയുയര്‍ത്തി നമ്മുടെ ഇന്ത്യ. ഇന്ന് രാവിലെ 9.47 ഓടെയാണ് ഇന്ത്യ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്.
278 ദിവസം കൊണ്ടാണ് രാജ്യം അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.എം.എല്‍. ആസ്പത്രിയില്‍ നേരിട്ടെത്തി. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും.
വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സിന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. ഇതുവരെയായി 29 കോടി 15 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. നൂറ്‌കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നേരത്തെ ചൈന ഈ നേട്ടം കൈവരിച്ചിരുന്നു.
രാവിലെ 9.47 ഓടെ ഇന്ത്യയില്‍ ഇതുവരെയുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം നൂറ്‌കോടി പൂര്‍ത്തീകരിച്ചതായി കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ നിമിഷം രാജ്യത്താകെ ആനന്ദം നിറഞ്ഞു. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 33 ശതമാനം പേര്‍ക്ക് 2 ഡോസും നല്‍കി. സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.

Related Articles
Next Story
Share it