കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ആറാംക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു

ബണ്ട്വാള്‍: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കല്ലടുക്ക സ്വദേശി അഹമ്മദിന്റെ മകന്‍ മുഹമ്മദ് സാഹില്‍ (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സാഹില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കുട്ടി വ്യാഴാഴ്ചയാണ് മരിച്ചത്. കല്ലടുക്കക്ക് സമീപം ഗോള്‍തമജലുവിലുള്ള സിറ്റി പ്ലാസ റസിഡന്‍സിയുടെ മൂന്നാംനിലയില്‍ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി വീണത്. ബണ്ട്വാള്‍ സിറ്റി പൊലീസ് […]

ബണ്ട്വാള്‍: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കല്ലടുക്ക സ്വദേശി അഹമ്മദിന്റെ മകന്‍ മുഹമ്മദ് സാഹില്‍ (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സാഹില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കുട്ടി വ്യാഴാഴ്ചയാണ് മരിച്ചത്. കല്ലടുക്കക്ക് സമീപം ഗോള്‍തമജലുവിലുള്ള സിറ്റി പ്ലാസ റസിഡന്‍സിയുടെ മൂന്നാംനിലയില്‍ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി വീണത്. ബണ്ട്വാള്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it