ഈ മാസം മുതല്‍ പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും; വെള്ള കാര്‍ഡിന് 10 കിലോ അരി; മണ്ണെണ്ണ മാര്‍ച്ച് 31 വരെ ലഭിക്കും

തിരുവനന്തപുരം: ഈ മാസം മുതല്‍ സംസ്ഥാനത്ത് പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും. ഇതുസംബന്ധിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. എഫ്.സി.ഐയില്‍ നിന്ന് ലോഡ് എടുക്കും മുമ്പ് കൂടുതല്‍ പരിശോധനയും കൃത്യതയും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ധാരണപത്രത്തിലുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അരിവില പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ മാസം വെള്ള റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി വീതം വിതരണം […]

തിരുവനന്തപുരം: ഈ മാസം മുതല്‍ സംസ്ഥാനത്ത് പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കും. ഇതുസംബന്ധിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. എഫ്.സി.ഐയില്‍ നിന്ന് ലോഡ് എടുക്കും മുമ്പ് കൂടുതല്‍ പരിശോധനയും കൃത്യതയും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ധാരണപത്രത്തിലുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അരിവില പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഈ മാസം വെള്ള റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി വീതം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 10 കിലോ അരിയില്‍ ഏഴുകിലോ 10.9 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം മൂന്നുകിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് അഞ്ചുകിലോ അരി ലഭ്യമാക്കും. ഇതില്‍ രണ്ടുകിലോ 10.9 രൂപ നിരക്കിലും മൂന്നുകിലോ 15 രൂപയ്ക്കുമാകും നല്‍കുക. പൊതുവിപണിയില്‍ 30 രൂപയ്ക്ക് മുകളില്‍ വിലയുള്ള അരിയാണ് വിതരണം ചെയ്യുക.

ക്രിസ്മസ് പ്രമാണിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് അധികമായി അനുവദിച്ച അര ലിറ്റര്‍ മണ്ണെണ്ണ മാര്‍ച്ച് 31 വരെ ലഭിക്കും. പതിവുവിഹിതത്തിനൊപ്പം അര ലിറ്റര്‍ സ്‌പെഷല്‍ കൂടി വാങ്ങാം. മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ജനുവരി വിഹിതം 50 ശതമാനം ഉടന്‍ നല്‍കും. മണ്ണെണ്ണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ജനുവരി 16ന് സംയുക്ത പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കും. പച്ചരിയും പുഴുക്കലരിയും തുല്യ അനുപാതത്തില്‍ ലഭ്യമാക്കുന്നതോടെ കമ്പോളത്തിലെ അരി വില നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് ഭൂരിപക്ഷം പേരും പച്ചരിയാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ തീരുമാനം കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.

Related Articles
Next Story
Share it