സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു; വൈറസ് കണ്ടെത്തിയത് 73കാരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ ഭീഷണിയായി സിക വൈറസും. തിങ്കളാഴ്ച ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച് പരിശോധിച്ച സാമ്പിളിലാണ് സിക കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്ക് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം എന്‍.ഐ.വി. ആലപ്പുഴയിലേക്ക് അയച്ച അഞ്ച് സാമ്പിളുകള്‍ നെഗറ്റീവായി. ഗര്‍ഭിണികളിലെ വൈറസ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ ഭീഷണിയായി സിക വൈറസും. തിങ്കളാഴ്ച ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച് പരിശോധിച്ച സാമ്പിളിലാണ് സിക കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്ക് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

അതേസമയം എന്‍.ഐ.വി. ആലപ്പുഴയിലേക്ക് അയച്ച അഞ്ച് സാമ്പിളുകള്‍ നെഗറ്റീവായി. ഗര്‍ഭിണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണമെന്നും പനി രോഗ ലക്ഷണങ്ങളുമായി എത്തുന്നവരില്‍ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയില്‍ സികയും ഉള്‍പ്പെടുത്തണമെന്നും എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക വൈറസ് പരിശോധന, ചികിത്സ മാര്‍ഗരേഖ നല്‍കാനും കേന്ദ്ര സംഘം നിര്‍ദേശം നല്‍കി. സികയ്ക്ക് സമാന ലക്ഷണങ്ങള്‍ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. സിക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള ആറ് അംഗ സംഘമാണ് കേരളം സന്ദര്‍ശിക്കുന്നത്.

അതിനിടെ എന്‍.ഐ.വി. പൂനയില്‍ നിന്നും ലാബുകളിലേക്ക് സിക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചത്.

ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് സിക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്ത പരിശോധനയിലൂടെ സിക വൈറസ് കണ്ടെത്താനാണ് പൂനെ എന്‍.ഐ.വി. നിര്‍ദേശിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരുടെ അഞ്ച് എം.എല്‍. രക്തം ശേഖരിക്കുന്നു. രക്തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പി.സി.ആര്‍. പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗര്‍ഭിണികളെ സിക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

Related Articles
Next Story
Share it