ആസ്ട്രല്‍ വാച്ചസിന്റെ 1.99 ഏക്കര്‍ ഭൂമിയില്‍ ഒരു ലക്ഷം ചതുരശ്ര അടി മാതൃകാ വ്യവസായ സമുച്ചയം-മന്ത്രി പി രാജീവ്

കാസര്‍കോട്: ആസ്ട്രല്‍ വാച്ചസിന്റെ 1.99 ഏക്കര്‍ ഭൂമിയില്‍ ഒരു ലക്ഷം ചതുരശ്ര അടി മാതൃകാ വ്യവസായ സമുച്ചയം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ അറിയിച്ചു. കാസര്‍കോട് ബീച്ച് റോഡില്‍ കെ.എസ്.ഐ.ഡി.സിയുടെ 1.99 ഏക്കര്‍ ഭൂമിയില്‍ (പഴയ ആസ്ട്രല്‍ വാച്ചസ് സ്ഥിതി ചെയ്ത സ്ഥലം) നിര്‍മ്മിക്കുന്ന മാതൃകാ വ്യവസായ സമുച്ചയ കെട്ടിടത്തില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ വഴി 2025 ഓടെ ഏകദേശം ആയിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പിനായി കിറ്റ്‌കോയെ പ്രൊജക്ട് മാനേജ്‌മെന്റ് […]

കാസര്‍കോട്: ആസ്ട്രല്‍ വാച്ചസിന്റെ 1.99 ഏക്കര്‍ ഭൂമിയില്‍ ഒരു ലക്ഷം ചതുരശ്ര അടി മാതൃകാ വ്യവസായ സമുച്ചയം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ അറിയിച്ചു. കാസര്‍കോട് ബീച്ച് റോഡില്‍ കെ.എസ്.ഐ.ഡി.സിയുടെ 1.99 ഏക്കര്‍ ഭൂമിയില്‍ (പഴയ ആസ്ട്രല്‍ വാച്ചസ് സ്ഥിതി ചെയ്ത സ്ഥലം) നിര്‍മ്മിക്കുന്ന മാതൃകാ വ്യവസായ സമുച്ചയ കെട്ടിടത്തില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ വഴി 2025 ഓടെ ഏകദേശം ആയിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പിനായി കിറ്റ്‌കോയെ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചിട്ടുണ്ടെന്നും മാതൃകാ വ്യവസായ സമുച്ചയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റും പ്ലാനും ഉടന്‍ തയ്യാറാക്കുമെന്നും നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മാതൃക വ്യവസായ സമുച്ചയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഐ.ഡി.സി നടത്തിവരികയാണ്. ഭക്ഷ്യസംസ്‌കരണ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധനവും പാക്കിങ്ങും മറ്റു വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുയോജ്യമായിട്ടാണ് കെട്ടിടം രൂപകല്‍പ്പന ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it