മുംബൈയില്‍ ലക്ഷ്വറി റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടിത്തും; തീ പടരുന്നത് കണ്ട് 19-ാം നിലയില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു

മുംബൈ: പരേലിലെ ലക്ഷ്വറി റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടിത്തും. 64 നിലകളുളള അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റില്‍ രാവിലെ പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 19ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഉടനെ തന്നെ താഴത്തെ നിലയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. തീ പടരുന്നത് കണ്ട് 19-ാം നിലയില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു. അരുണ്‍ തിവാരിയെന്ന 30 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് കെ.ഇ.എം ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അരുണ്‍ മരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ […]

മുംബൈ: പരേലിലെ ലക്ഷ്വറി റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടിത്തും. 64 നിലകളുളള അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്‌മെന്റില്‍ രാവിലെ പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 19ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഉടനെ തന്നെ താഴത്തെ നിലയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

തീപിടിത്തിന്റെ കാരണം വ്യക്തമല്ല. തീ പടരുന്നത് കണ്ട് 19-ാം നിലയില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു. അരുണ്‍ തിവാരിയെന്ന 30 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് കെ.ഇ.എം ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അരുണ്‍ മരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it