എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി; എംജി സര്‍വകലാശാലയിലെ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി

കോട്ടയം: എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി. എംജി സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയാണ് പിടിയിലായത്. ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിരുന്നു. ബാക്കിത്തുക കൈപ്പറ്റുന്നതിനിടെയാണ് ജീവനക്കാരിയെ വിജിലന്‍സ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയായ വിദ്യാര്‍ഥി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായാണ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കിയത്. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ […]

കോട്ടയം: എം.ബി.എ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലന്‍സ് കയ്യോടെ പൊക്കി. എംജി സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയാണ് പിടിയിലായത്. ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറിയിരുന്നു. ബാക്കിത്തുക കൈപ്പറ്റുന്നതിനിടെയാണ് ജീവനക്കാരിയെ വിജിലന്‍സ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയായ വിദ്യാര്‍ഥി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായാണ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കിയത്. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു. ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ വിദ്യാര്‍ഥി പരിചയപ്പെടുന്നത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെട്ടു. പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാവാകാശം നേരിട്ടു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയത്. ആദ്യഘട്ടം ഒരു ലക്ഷം ആക്കൗണ്ട് വഴിയും മറ്റ് 25,000 തുക പല ഘട്ടങ്ങളിലായി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് തന്നെ നല്‍കാന്‍ വാശി പിടിച്ചതോടെ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുകളുമായി വിജിലന്‍സ് വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയിലേക്ക് അയച്ചു. വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ് എല്‍സി. വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കങ്ങളാണ് ഉദ്യോഗസ്ഥയെ കുടുക്കിയത്. ഇവര്‍ നേരത്തെ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മാര്‍ക്ക്‌ലിസ്റ്റിനുമൊക്കെയായി സര്‍വ്വകലാശാലയില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഇത്തരത്തില്‍ കൈക്കൂലി വാങ്ങുന്ന സംഭവങ്ങള്‍ എംജി സര്‍വ്വകലാശാലയില്‍ നിരന്തരം ഉണ്ടാകാറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ ഉപരിപഠനം മുടങ്ങുമോയെന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കയാണ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത്.

Related Articles
Next Story
Share it