കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവ് പിടിച്ചു; രണ്ട് പേര്‍ റിമാണ്ടില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന്‍(29), ബീംബുങ്കാലിലെ കെ.വി. മിഥുന്‍(25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ജിതിന്‍ എസ്.എഫ്.ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്. ഇന്നലെ നിടുമ്പയില്‍ ബേഡകം എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ ജിതിനും മിഥുനും സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിച്ച […]

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന്‍(29), ബീംബുങ്കാലിലെ കെ.വി. മിഥുന്‍(25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ജിതിന്‍ എസ്.എഫ്.ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്. ഇന്നലെ നിടുമ്പയില്‍ ബേഡകം എസ്.ഐ ഗംഗാധരന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ ജിതിനും മിഥുനും സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിച്ച ശേഷം കാറില്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രസാദ്, സൂരജ്, രാകേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it