കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.14 കോടിയുടെ സ്വര്‍ണ്ണക്കടത്ത് പിടിച്ചു; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ, ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റാഫി എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ റാഫിയില്‍ നിന്ന് 1962 ഗ്രാം സ്വര്‍ണവും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് 431 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി മൊത്തം 1,14,69,600 രൂപ […]

കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ, ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റാഫി എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ റാഫിയില്‍ നിന്ന് 1962 ഗ്രാം സ്വര്‍ണവും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് 431 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി മൊത്തം 1,14,69,600 രൂപ വിലമതിക്കുന്ന 2360 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ ജ്യോതിലക്ഷ്മി, വി.പി ജോയി, എന്‍.സി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. സമീപകാലത്തായി കണ്ണൂരില്‍ സ്വര്‍ണവുമായി നിരവധി പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഈ മാസം മാത്രം 4,59,75,600 രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

Related Articles
Next Story
Share it