മുള്ളേരിയ: ആദൂര്‍ സ്വദേശി നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ആദൂര്‍ കുക്കംകൈയിലെ മുഹമ്മദ് മുസ്തഫ ഹാജി (മുത്തു-42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് നെഞ്ചുവേദന അനുഭവപ്പെട്ട് മരണപ്പെട്ടത്. പരേതനായ ബാവ ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ഫാത്തിമത്ത് സാക്കിറ, മുഹമ്മദ് സാബിത്. സഹോദരങ്ങള്‍: കെ.ബി അബ്ദുല്ല, ഷാഫി, താബു, സാറ, അസ്മ.