കാസര്‍കോട്: കാസര്‍കോട് ബസ് ചങ്ക്സ് കൂട്ടായ്മ (കെ.ബി.സി) അപകടത്തില്‍പ്പെട്ട രണ്ട് കണ്ടക്ടര്‍മാര്‍ക്ക് ധനസഹായം നല്കി. ചാലിങ്കാലില്‍ മെഹബൂബ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ശശിധരന്, മാവിനക്കട്ട സോളാരിക്കണ്ടത്തുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ ബസ് കണ്ടക്ടര്‍ ദിനേശ് എന്നിവര്‍ക്കാണ് ധനസഹായം നല്‍കിയത്. ദിനേശിന്റെ ഭാര്യ അനുഷ അപകടത്തില്‍ മരിച്ചിരുന്നു. രണ്ടുവയസുള്ള മകള്‍ ശിവന്യ സാരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. ശിവന്യയുടെ ചികിത്സക്കുള്ള തുകയാണ് ദിനേശിന് കാസര്‍കോട്ട് വെച്ച് കൈമാറിയത്.