ഹിമാലയദുരന്തം: മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍, രണ്ട് ലക്ഷം പ്രധാനമന്ത്രി നല്‍കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞുമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാല് ലക്ഷവും പ്രധാനമന്ത്രി രണ്ട് ലക്ഷവും പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്തി ടി എസ് റാവത്തും പിഎംഎന്‍ആര്‍ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടായത്. 150 ഓളം പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. […]

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞുമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാല് ലക്ഷവും പ്രധാനമന്ത്രി രണ്ട് ലക്ഷവും പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്തി ടി എസ് റാവത്തും പിഎംഎന്‍ആര്‍ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടായത്. 150 ഓളം പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മലയിടിഞ്ഞ് വീണ് നദികള്‍ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 1070,9 557444486

Related Articles
Next Story
Share it