ഹൃദ്യം, ഹൃദ്യ ലക്ഷ്മി ബോസിന്റെ ഈ നേട്ടം

കാസര്‍കോട്: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മുപ്പത്തിയൊന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടി ഹൃദ്യ ലക്ഷ്മി ബോസ് കാസര്‍കോടിന് അഭിമാനമായി. മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ 'ഭദ്ര'ത്തില്‍ എഞ്ചിനീയറായ ടി.പി. ബോസിന്റെയും അധ്യാപികയായ ടി.എന്‍. ജെമിനി മോളിന്റെയും മകളാണ് കാസര്‍കോടിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഹൃദ്യലക്ഷ്മി ബോസ്. കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ് ടു പഠനം. 720ല്‍ 687 മാര്‍ക്ക് നേടിയാണ് ഹൃദ്യ ഈ നേട്ടം […]

കാസര്‍കോട്: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയായ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മുപ്പത്തിയൊന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടി ഹൃദ്യ ലക്ഷ്മി ബോസ് കാസര്‍കോടിന് അഭിമാനമായി. മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ 'ഭദ്ര'ത്തില്‍ എഞ്ചിനീയറായ ടി.പി. ബോസിന്റെയും അധ്യാപികയായ ടി.എന്‍. ജെമിനി മോളിന്റെയും മകളാണ് കാസര്‍കോടിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഹൃദ്യലക്ഷ്മി ബോസ്. കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ് ടു പഠനം. 720ല്‍ 687 മാര്‍ക്ക് നേടിയാണ് ഹൃദ്യ ഈ നേട്ടം കൈവരിച്ചത്. സംസ്ഥാന തലത്തില്‍ പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ഹൃദ്യയ്ക്കാണ്. ദേശീയ തലത്തില്‍ ഏറ്റവും മുന്നിലെത്തിയ അഞ്ചുപെണ്‍കുട്ടികളില്‍ ഒരാളും ഹൃദ്യ എന്നത് ഈ നേട്ടത്തിന് കൂടുതല്‍ ചാരുത പകരുന്നു. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനും കോട്ടയം കുറുപ്പന്തറ മാഞ്ഞൂര്‍ സ്വദേശിയുമായ ടി.പി. ബോസും കുടുംബവും നിരവധി വര്‍ഷമായി വിവേകാനന്ദ നഗറിലാണ് സ്ഥിരതാമസം. ഹൃദ്യയുടെ അമ്മ ജെമിനി കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയാണ്. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ഹൃദ്യ ഒരു വര്‍ഷം നീറ്റ് പരിശീലനത്തിന് മാറ്റിവെക്കുകയായിരുന്നു. ഏക സഹോദരന്‍ ആനന്ദ് പ്രഭാ ബോസ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Related Articles
Next Story
Share it