വീട്ടിൽനിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് അക്കൗണ്ടിലെ 10,000 കവർന്നു
വീട്ടിൽനിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് അക്കൗണ്ടിലെ 10,000 കവർന്നു പേരാമ്പ്ര: പട്ടാണിപ്പാറയിലെ ഒരു വീട്ടിൽനിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് 10,000 രൂപ കവർന്നതായി പരാതി. പൊതുപ്രവർത്തകനായ വി.എൻ. വിജയന്റെ വീട്ടിൽ പുലർച്ചെ 5.30-നും 6 മണിക്കും ഇടയിലാണ് സംഭവം. വിജയൻ കാലത്ത് വീട്ടിൽനിന്ന് പുറത്തു പോയസമയത്ത് ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് മേശപ്പുറത്തുണ്ടായിരുന്ന പേഴ്‌സുമായി കടന്നുകളഞ്ഞതായാണ് സംശയം. പേഴ്‌സിൽ 80 രൂപയും ഭാര്യയുടെ എ.ടി.എം. കാർഡും പാസ്‌വേഡ് എഴുതിയ കടലാസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വൈകിട്ട് മൊബൈലിൽ 10,000 രൂപ പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എ.ടി.എം. കാർഡ് നഷ്ടപ്പെട്ടത് വീട്ടുകാർ മനസ്സിലാക്കുന്നത്. ഞായറാഴ്ച പുലർച്ചെ 6.12-നാണ് തുക പിൻവലിച്ചതായി ബാങ്കിന്റെ മെസേജിലുള്ളത്. വിജയന്റെ ഭാര്യ ഗീതയുടെ പേരിൽ കൂത്താളി കനറാ ബാങ്കിലെ അക്കൗണ്ടിൽ ആകെ 10,300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഗീത പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകി.
..

പേരാമ്പ്ര: പട്ടാണിപ്പാറയിലെ ഒരു വീട്ടിൽനിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് 10,000 രൂപ കവർന്നതായി പരാതി. പൊതുപ്രവർത്തകനായ വി.എൻ. വിജയന്റെ വീട്ടിൽ പുലർച്ചെ 5.30-നും 6 മണിക്കും ഇടയിലാണ് സംഭവം. വിജയൻ കാലത്ത് വീട്ടിൽനിന്ന് പുറത്തു പോയസമയത്ത് ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് മേശപ്പുറത്തുണ്ടായിരുന്ന പേഴ്‌സുമായി കടന്നുകളഞ്ഞതായാണ് സംശയം. പേഴ്‌സിൽ 80 രൂപയും ഭാര്യയുടെ എ.ടി.എം. കാർഡും പാസ്‌വേഡ് എഴുതിയ കടലാസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വൈകിട്ട് മൊബൈലിൽ 10,000 രൂപ പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എ.ടി.എം. കാർഡ് നഷ്ടപ്പെട്ടത് വീട്ടുകാർ മനസ്സിലാക്കുന്നത്. ഞായറാഴ്ച പുലർച്ചെ 6.12-നാണ് തുക പിൻവലിച്ചതായി ബാങ്കിന്റെ മെസേജിലുള്ളത്. വിജയന്റെ ഭാര്യ ഗീതയുടെ പേരിൽ കൂത്താളി കനറാ ബാങ്കിലെ അക്കൗണ്ടിൽ ആകെ 10,300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഗീത പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകി.
Content Highlights: ATM card, Cash withdrew, Robbery, Theft, Crime, Kozhikode