വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്റെ കടക്കല്‍ കത്തിവെക്കരുത്

കെ.എസ്.ആര്‍.ടി. സി. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന കണ്‍സഷന്റെ കടക്കല്‍ കത്തിവെക്കുന്ന പുതിയ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കിവരുന്ന യാത്രാ സൗജന്യങ്ങളെല്ലാം പടിപടിയായി നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കണ്‍സഷന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ബി.പി.എല്‍. പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുന്നതായാണ് പുതിയ വിവരം. കണ്‍സഷനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തുകയും ചെയ്യുന്നു.കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നതെന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രക്ക് മാത്രം വര്‍ഷം […]

കെ.എസ്.ആര്‍.ടി. സി. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന കണ്‍സഷന്റെ കടക്കല്‍ കത്തിവെക്കുന്ന പുതിയ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കിവരുന്ന യാത്രാ സൗജന്യങ്ങളെല്ലാം പടിപടിയായി നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കണ്‍സഷന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ബി.പി.എല്‍. പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുന്നതായാണ് പുതിയ വിവരം. കണ്‍സഷനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തുകയും ചെയ്യുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നതെന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രക്ക് മാത്രം വര്‍ഷം 130 കോടി രൂപയുടെ ബാധ്യത വരുന്നതായി കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാണിക്കുന്നു. വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതല്‍ 2020 വരെ മൊത്തം 966.31 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നതുസംബന്ധിച്ച കണക്കും അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നു. പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പൂര്‍ണമായും സൗജന്യയാത്രയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യനിരക്കാണുള്ളത്. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നാണ് അറിയുന്നത്. ആദായ നികുതിയോ ജി.എസ്.ടി. റിട്ടേണോ നല്‍കുന്നവരുടെ മക്കള്‍ക്ക് കണ്‍സഷന്‍ ലഭിക്കില്ല.
സ്വാശ്രയകോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബി.പി.എല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് മാത്രമേ യാത്രാ ഇളവ് ലഭിക്കുകയുള്ളൂ. സ്വാശ്രയ കോളേജുകളിലെയും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിന്റെ 30 ശതമാനം ഡിസ്‌കൗണ്ടില്‍ കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുമെന്നും 35 ശതമാനം തുക വിദ്യാര്‍ത്ഥിയും ബാക്കി 35 ശതമാനം തുക മാനേജ്മെന്റും വഹിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. സ്പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുമാണ് നിലവിലുള്ള കണ്‍സഷന്‍ രീതി തുടരുക.
കെ.എസ്.ആര്‍.ടി.സി സര്‍വീസ് നഷ്ടത്തിലാകുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയുണ്ടാക്കുന്ന നടപടിയും അംഗീകരിക്കാനാകില്ല. കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാന്‍ കാരണം വിദ്യാര്‍ത്ഥികളുടെ കണ്‍സഷനല്ല. കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത തന്നെയാണ് ഇതിന് കാരണം. ദേശസാല്‍കൃത റൂട്ടുകളില്‍ ഓടുന്ന മിക്ക കെ.എസ്.ആര്‍.ടി.സി. ബസുകളും ടൗണ്‍ ടു ടൗണ്‍ ബസുകളാണ്. കെ.എസ്.ആര്‍.ടി.സിയുടെ നിരവധി ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വീസ് നടത്തിയാല്‍ തന്നെ പ്രതിസന്ധി മുക്കാലും കുറയും. ഭൂരിഭാഗം സ്റ്റോപ്പുകളിലും നിര്‍ത്താത്ത ബസുകള്‍ നിരത്തിലിറക്കി നഷ്ടമാണെന്ന് പറയുന്നത് പരിഹാസ്യമാണ്. പരിഹാരം മുന്നില്‍ തന്നെയുണ്ടായിട്ടും അതിന് മുതിരാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഇല്ലാതാക്കാന്‍ നടത്തുന്ന നീക്കം എതിര്‍ക്കപ്പെടുക തന്നെ വേണം.

Related Articles
Next Story
Share it