ദേളി: റമദാനില്‍ ആര്‍ജ്ജിച്ച ആത്മ വിശുദ്ധിയും ത്യാഗ സന്നദ്ധതയും വരും നാളുകളെ കൂടുതല്‍ ചൈതന്യവത്താക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത വൈസ് പ്രസിഡണ്ട് എം. അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ അഭിപ്രായപ്പെട്ടു. റമദാന് 25-ാം രാവില്‍ ദേളി സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി.
ഉദ്ഘാടന സംഗമത്തില്‍ മാണിക്കോത്ത് എ. പി അബ്ദുല്ല മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പട്ടുവം മൊയ്തീന് കുട്ടി ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ഹുസൈന് കടവത്ത്, മുല്ലച്ചേരി അബ്ദുല്റഹ്മാന് ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, മൊയ്തു സഅദി ചേരൂര്‍, ജാബിര്‍ സഖാഫി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്റഹ്മാന് കല്ലായി, അഹ്മദ് ബെണ്ടിച്ചാല്‍, മുഹമ്മദ് ഹാജി അടുക്കം, എം.ടി.പി അബ്ദുല്റഹ്മാന് ഹാജി, സത്താര്‍ ഹാജി ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹ്ളറത്തുല്‍ ബദ്രിയ്യ സദസ്സിന് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരിയും ഖതമുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളും ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളും സ്വാലിഹ് സഅദിയും തൗബാ മജ്ലിസിന് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയും നേതൃത്വം നല്കി.
സമൂഹ നോമ്പ് തുറയില്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ധീഖ് സഖാഫി ആവളം, ഇസ്മയില്‍ ചിത്താരി സംബന്ധിച്ചു. കെ.പി ഹുസൈന് സഅദി കെ.സി റോഡ്, റഫീഖ് സഅദി ദേലംപാടി ഉദ്ബോധനം നടത്തി. സമാപന ദുആ സമ്മേളനത്തിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്കി. ഇസ്മയില്‍ സഅദി പാറപ്പള്ളി നന്ദി പറഞ്ഞു.