രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; ഐ.എന്‍.ടി.യു.സി മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യാമെന്ന നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും അജണ്ട ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ബഹൂഭൂരിപക്ഷം ജനങ്ങളും രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നത് സൂചിപ്പിക്കുന്നതെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവായ രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഫൈസല്‍ പറഞ്ഞു. എ. […]

കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഇല്ലായ്മ ചെയ്യാമെന്ന നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും അജണ്ട ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ബഹൂഭൂരിപക്ഷം ജനങ്ങളും രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നത് സൂചിപ്പിക്കുന്നതെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവായ രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഫൈസല്‍ പറഞ്ഞു. എ. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണന്‍, കെ.എം. ശ്രീധരന്‍, ടി.വി. കുഞ്ഞിരാമന്‍, തോമസ് സെബാസ്റ്റ്യന്‍, സി.ഒ. സജി, ആര്‍. വിജയകുമാര്‍, ലത സതിഷ്, സമീറ ഖാദര്‍, പി.വി. ചന്ദ്രശേഖരന്‍, പി.വി. ഉദയകുമാര്‍, മഹേഷ് കരിമ്പില്‍, സി. രേഖ പ്രസംഗിച്ചു.
മാര്‍ച്ചിന് നോബിള്‍ വെള്ളുകുന്നേല്‍, രതിഷ് മയ്യിച്ച, എന്‍.സി. രാജു, ബാലകൃഷ്ണന്‍ പൊയിനാച്ചി, ഹരീന്ദ്രന്‍ കാസര്‍കോട്, പി.ജെ ജെയ്ംസ്, കെ.സി രാജന്‍, നാരായണന്‍ മുണ്ടോട്ട് നേതൃത്വം നല്‍കി.

Related Articles
Next Story
Share it