പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍- ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് (35) പൊയിനാച്ചി ആടിയം റോഡിലെ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ ഗ്രീഷ്മ ഈയിടെയായി സ്വന്തം വീട്ടിലാണ് താമസം. ഭാര്യാ വീട്ടുകാര്‍ അറിയാതെ ഇവിടെയെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കരുതുന്നു. സഹോദരങ്ങള്‍: കെ. സുകുമാരന്‍, മധു, സതി, പരേതനായ ശ്രീധരന്‍.