മാലിക് ദീനാര്‍ യത്തീംഖാനയില്‍ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യത്തീംഖാനയില്‍ ഖത്തം ദുആ മജ്‌ലിസും ഹിസ്ബ് ക്ലാസ് സമാപനവും പെരുന്നാള്‍ വസ്ത്ര, സ്‌കൂള്‍ ബാഗ് വിതരണവും നടത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷതവഹിച്ചു. നെച്ചിപ്പടുപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ബാഗ് വിതരണം ക്ലബ്ബ് […]

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യത്തീംഖാനയില്‍ ഖത്തം ദുആ മജ്‌ലിസും ഹിസ്ബ് ക്ലാസ് സമാപനവും പെരുന്നാള്‍ വസ്ത്ര, സ്‌കൂള്‍ ബാഗ് വിതരണവും നടത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷതവഹിച്ചു. നെച്ചിപ്പടുപ്പ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ബാഗ് വിതരണം ക്ലബ്ബ് ഭാരവാഹികള്‍ ജനറല്‍ സെക്രട്ടറി ടി.എ. ഷാഫിയെയും പെരുന്നാള്‍ വസ്ത്രം വെല്‍ക്കം മുഹമ്മദ് ഹാജി യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കരയെയും ഏല്‍പ്പിച്ചു. സിദ്ധിഖ് ഹുദവി, ടി.എ. സത്താര്‍ ഹാജി, എം.എസ്. അബൂബക്കര്‍ ഹാജി, ബി.യു.അബ്ദുല്ല, ടി.എസ്. ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അയ്യൂബ് മൗലവി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it