മദ്യലഹരിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിനെ പിടികൂടി

മദ്യലഹരിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിനെ പിടികൂടി പുല്പള്ളി: മദ്യലഹരിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിനെ പോലീസ് പിടികൂടി. സുരഭിക്കവല പാലറക്കൽ ജോഷിയുടെ പരാതിയിലാണ് പെരിക്കല്ലൂർ സ്വദേശിയായ യുവാവിനെ പിടികൂടിയത്. ബന്ധുവീട്ടിലായിരുന്ന ജോഷിയും കുടുംബവും ശനിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പരിസരത്ത് യുവാവിനെ കണ്ടത്.
വീട്ടുകാരെ കണ്ടതോടെ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇയാളുടെ ബൈക്ക് വീടിന് സമീപത്തായി നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മോഷ്ടാവാണെന്നാണ് വീട്ടുകാർ കരുതിയത്. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. താൻ മദ്യലഹരിയിലായിരുന്നെന്നാണ് യുവാവ് പോലീസിനോടും വീട്ടുടമസ്ഥനോടും പറഞ്ഞത്. ഇയാളെ താക്കീത് നൽകിവിട്ടയച്ചു.
Content Highlights: Drunk man Jumped over Compound wall, Wayanad

മദ്യലഹരിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിനെ പിടികൂടി

പുല്പള്ളി: മദ്യലഹരിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിനെ പോലീസ് പിടികൂടി. സുരഭിക്കവല പാലറക്കൽ ജോഷിയുടെ പരാതിയിലാണ് പെരിക്കല്ലൂർ സ്വദേശിയായ യുവാവിനെ പിടികൂടിയത്. ബന്ധുവീട്ടിലായിരുന്ന ജോഷിയും കുടുംബവും ശനിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പരിസരത്ത് യുവാവിനെ കണ്ടത്.

വീട്ടുകാരെ കണ്ടതോടെ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇയാളുടെ ബൈക്ക് വീടിന് സമീപത്തായി നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മോഷ്ടാവാണെന്നാണ് വീട്ടുകാർ കരുതിയത്. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. താൻ മദ്യലഹരിയിലായിരുന്നെന്നാണ് യുവാവ് പോലീസിനോടും വീട്ടുടമസ്ഥനോടും പറഞ്ഞത്. ഇയാളെ താക്കീത് നൽകിവിട്ടയച്ചു.

Content Highlights: Drunk man Jumped over Compound wall, Wayanad

Related Articles
Next Story
Share it