നീലഞരമ്പിലോടുന്ന മാനവികതയുടെ രക്തം
ഗിരിധര്‍ രാഘവന്റെ നീലഞരമ്പുകള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ചെറുതും വലുതുമായ ഓരോ കവിതയുടെയും ഉള്ളടക്കം ഭാവാത്മകമാണ്. ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും മധുരവും പുളിപ്പുമെല്ലാം അവയില്‍ നിറഞ്ഞുനില്ക്കുന്നതായി കാണാന്‍ സാധിക്കും. ഭാവനയും യാഥാര്‍ഥ്യങ്ങളും ചേരും പടി ചേര്‍ത്തുകൊണ്ടുള്ള കവിതകള്‍ നമ്മുടെ കണ്മുന്നില് കാഴ്ചയുടെയും ഉള്‍ക്കാഴ്ചയുടെയും പല തലങ്ങളെയും പ്രതിഫലിപ്പിക്കുന്നു. നീലഞരമ്പിലോടുന്ന മാനവികതയുടെ രക്തത്തിന്റെ ചൂടും ചൂരും പല കവിതകളിലുമുണ്ട്. കാല്പ്പനികഭാവങ്ങള്ക്കൊപ്പം തന്നെ സമകാലിക സത്യങ്ങളും ഇതിലെ കവിതകള്‍ നമ്മളോട് വിളിച്ചുപറയുന്നു. 63 കവിതകളാണ് ഗിരിധര്‍ […]

ഗിരിധര്‍ രാഘവന്റെ നീലഞരമ്പുകള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ചെറുതും വലുതുമായ ഓരോ കവിതയുടെയും ഉള്ളടക്കം ഭാവാത്മകമാണ്. ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും മധുരവും പുളിപ്പുമെല്ലാം അവയില്‍ നിറഞ്ഞുനില്ക്കുന്നതായി കാണാന്‍ സാധിക്കും. ഭാവനയും യാഥാര്‍ഥ്യങ്ങളും ചേരും പടി ചേര്‍ത്തുകൊണ്ടുള്ള കവിതകള്‍ നമ്മുടെ കണ്മുന്നില് കാഴ്ചയുടെയും ഉള്‍ക്കാഴ്ചയുടെയും പല തലങ്ങളെയും പ്രതിഫലിപ്പിക്കുന്നു. നീലഞരമ്പിലോടുന്ന മാനവികതയുടെ രക്തത്തിന്റെ ചൂടും ചൂരും പല കവിതകളിലുമുണ്ട്. കാല്പ്പനികഭാവങ്ങള്ക്കൊപ്പം തന്നെ സമകാലിക സത്യങ്ങളും ഇതിലെ കവിതകള്‍ നമ്മളോട് വിളിച്ചുപറയുന്നു. 63 കവിതകളാണ് ഗിരിധര്‍ രാഘവന്റെ സമാഹാരത്തിലുള്ളത്. ശവമഞ്ചം, കുരുക്ക്, ദേശസ്നേഹം, ചന്ത, സുലൈമാന്‍, ആരവങ്ങളടങ്ങുമ്പോള്‍, നിഴല്‍, അമ്മ, ബായ്പ്പൊതി, മധുരസ്മരണകള്, പുരസ്കാരം, ഊര്‍മ്മിള, പനി, അയല്‍ക്കാര്‍, വലക്കണ്ണികള്‍, വിട പറയുമ്പോള്‍, ആരാണ് കള്ളന്, തായ്മരം, ശാകുന്തളം, കടംകഥ, നീലവാനം, ഉപ്പ്, കാലചക്രം, ഗ്രേഡിങ്ങ്, നിലാമഴ, കൊതി, തലക്കനം, തോറ്റുപോകുന്നോര്, പ്രണയമഴ, ഏകനായി, ഉറുമ്പുകള്‍, ചില്ലുകൂട്, മരണം, തറവാട്ട് മഹിമ, നീലഞരമ്പ്, മുളയോട്, ചിലര്‍, വയ്യാവേലി, ഇത്തിള്‍ക്കണ്ണികള്‍, അരക്കില്ലം, മാമ്പഴം, കലണ്ടര്‍, ഒറ്റ, ഒറ്റയാന്, ദുരിതാശ്വാസം, ചാട്ടുളി, ദൈവം, അഛന്, വിരലുകള്‍, നിറം, നീറ്റല്‍, യാത്ര, വായപ്പുണ്ണ്, ചക്കര, നേര്‍വഴി, അകവും പുറവും പുലിക്കുന്ന്, അരുത്, വാര്‍ത്തകള്‍, പേര്, ബോണ്‍സായ്, നുണ, ബിഷപ്പ് തുടങ്ങിയ കവിതകളൊക്കെയും വേറിട്ട ശൈലിയിലൂടെയും ആശയാവിഷ്ക്കാരങ്ങളിലൂടെയും കവി അവതരിപ്പിക്കുന്നു. ഹുബാഷിക പബ്ലിക്കേഷന്‍സാണ് നീലഞരമ്പ് എന്ന സമാഹാരം പുറത്തിറക്കിയത്.
ഈസമാഹാരത്തിലെ പല കവിതകളും നമ്മളെക്കുറിച്ച് തന്നെയല്ലേ പറയുന്നതെന്ന് തോന്നിപ്പോകും. കാരണം ജീവിതസത്യങ്ങളോട് അത്രമേല്‍ ഒട്ടിനില്ക്കുന്ന കവിതകള്‍ സമാഹാരത്തിന്റെ പ്രധാന സവിശേഷതയാണ്.തൊണ്ടയില്‍ക്കുടുങ്ങി ശ്വാസം മുട്ടി മരിച്ച നിരോധിക്കപ്പെട്ട വാക്കുകളുടെ ഘോഷയാത്ര പുറപ്പെട്ടു എന്ന ഒരു കവിതയിലെ വരികള്‍ വിഹ്വലമായ സമകാലിക രാഷ്ട്രീയ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു
ഈ നാലുവരിക്ക് നാലായിരം വാക്കുകളുടെ പ്രഹരശേഷിയുണ്ട്. പ്രപഞ്ചത്തിന് കീഴിലെ എല്ലാ വിഷയങ്ങളും ഗിരിധര്‍ രാഘവന്റെ കവിതകളിലേക്ക് സംഗമിക്കുന്ന വായനാനുഭവം ഈ സമാഹാരം പകര്‍ന്നുനല്‍കുന്നു.
മനുഷ്യജീവിതത്തെക്കുറിച്ച് മാത്രമല്ല, പ്രകൃതിയെക്കുറിച്ചും മഴയെക്കുറിച്ചും മണ്ണിനെക്കുറിച്ചും പുഴയെക്കുറിച്ചും ആകാശത്തെക്കുറിച്ചും ഗിരിധര്‍ രാഘവന് തന്റെ കവിതകളിലൂടെ നമ്മളോട് പറയുന്നു. പ്രശസ്ത വിവര്‍ത്തകനും എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സി രാഘവന് മാസ്റ്ററുടെ മകനായ ഗിരിധര്‍ രാഘവന് സാംസ്ക്കാരിക പരിപാടികളിലെല്ലാം സജീവമാണ്.
ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയെങ്കിലും ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാനായിരുന്നു ജീവിതനിയോഗം. കര്‍ണാടക ബാങ്കിന്റെ മംഗളൂരു ലോണ്‍ െേപ്രാസസിംഗ് ഹബ് മാനേജരായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ദാവണ്‍ഗരെ, ചിക്കമംഗളൂരു, ഉപ്പള, കാസര്‍കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, മംഗളൂരു തുടങ്ങിയ ബ്രാഞ്ചുകളിലും മംഗളൂരുവിലെ ഹെഡ് ഓഫീസിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു.
-ടി.കെ പ്രഭാകരകുമാര്‍