ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍ അക്കൗണ്ടന്റുമായ ദീപക് കുമാര്‍, തിലകന്‍, വാസുദേവന്‍, തലശേരി സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ജമാലുദ്ദീന്‍ ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനാണ്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിക്കാന്‍ ദുബായില്‍ വന്ന് മടങ്ങുമ്പോള്‍ ഇന്നലെ വൈകിട്ട് 5.40ന് ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ […]

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരാണ്.
തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍ അക്കൗണ്ടന്റുമായ ദീപക് കുമാര്‍, തിലകന്‍, വാസുദേവന്‍, തലശേരി സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ജമാലുദ്ദീന്‍ ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനാണ്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിക്കാന്‍ ദുബായില്‍ വന്ന് മടങ്ങുമ്പോള്‍ ഇന്നലെ വൈകിട്ട് 5.40ന് ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മെട്രോ സ്റ്റേഷന് അടുത്തുള്ള എക്‌സിറ്റിലെ ദിശാ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കുണ്ട്.
ഇവരെ റാഷിദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവിടെയുണ്ടായിരുന്ന മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles
Next Story
Share it