കാസര്‍കോട്: ടൈല്‍സ് ജീവനക്കാരനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂരിലെ ചിണ്ടന്റെ മകന്‍ വിജയകുമാറിനെയാണ് (35) ഇന്നലെ വൈകിട്ട് 3 മണിയോടെ ഭാര്യ സുനന്ദയുടെ പൈക്ക ബാലനടുക്ക വളപ്പിലുള്ള വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പുറത്തുപോയ സമയം കിടപ്പുമുറിയില്‍ കയറി വാതിലടച്ച വിജയകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. തിരിച്ചു വന്ന വീട്ടുകാര്‍ കിടപ്പുമുറിയുടെ വാതില്‍ പൊളിച്ച് വിജയകുമാറിനെ താഴെയിറക്കി ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. പൈക്കയിലെ ടൈല്‍സ് കടയില്‍ ജീവനക്കാരനായിരുന്നു. ചോയിച്ചിയാണ് മാതാവ്. മക്കള്‍ വിവേക്, വിശാഖ്. സഹോദരങ്ങള്‍: ഗോപാലന്‍, ചന്ദ്രന്‍, സാവിത്രി.