ചെമനാട്: കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന പച്ചത്തുരുത്തു പദ്ധതിക്കു ചെമ്മനാട് പഞ്ചായത്തിലെ കൃഷി ഭവനില്‍ തുടക്കമായി. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിന്‍പുറങ്ങളില്‍ പുന:സ്ഥാപിക്കുകയും നഗരങ്ങളില്‍ ലഭ്യമായ ഇടങ്ങളിലൊക്കെ പച്ചപ്പിനെ വീണ്ടുമെത്തിക്കുകയാണ് ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയായ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്തു പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രമണ്യന്‍, കൃഷി ഓഫീസര്‍, വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.