അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ യാത്രക്കാരായ കാസര്‍കോട് ഇന്ദിരാനഗറിലെ അലി(50), ഭാര്യ ആയിഷ (45), മക്കളായ അഫ്സല് (20), ഹന്ന (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഫ്സലിന്റെ പരിക്ക് സാരമുള്ളതാണ്. നാലുപേരെയും സുള്ള്യയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദുഗിലടുക്കയിലെ തങ്ങളുടെ വീട്ടില്‍ പോയി തിരികെ മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോ കാസര്‍കോട്ട് നിന്ന് സുള്ള്യയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ചത്.