കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തെ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍. ടാങ്കിന്റെ പല ഭാഗത്തും കമ്പികള്‍ ദ്രവിച്ച് സ്ലാബുകള്‍ അടര്‍ന്നുവീഴുകയാണ്. കുമ്പള പൊലീസ് അബ്കാരി കേസുകളില്‍ കസ്റ്റഡിയിലെടുത്ത ചെറുതും വലുതുമായ വാഹനങ്ങള്‍ ടാങ്കിന് താഴെയാണ് സൂക്ഷിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ്, മൃഗാസ്പത്രി, കുമ്പള സ്‌കൂള്‍, കോളേജ്, വാട്ടര്‍ അതോറിറ്റി ഓഫീസ് തുടങ്ങിയേടങ്ങളിലേക്ക് പോകുന്നവര്‍ ടാങ്കിന് സമീപത്തുകൂടിയാണ് നടന്നുപോകുന്നത്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ് ടാങ്ക് നിലകൊള്ളുന്നത്. കുമ്പളയിലെ വിവിധ ഭാഗങ്ങളിലേക്കായി കുടിവെള്ളം വിതരണം […]

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍. ടാങ്കിന്റെ പല ഭാഗത്തും കമ്പികള്‍ ദ്രവിച്ച് സ്ലാബുകള്‍ അടര്‍ന്നുവീഴുകയാണ്. കുമ്പള പൊലീസ് അബ്കാരി കേസുകളില്‍ കസ്റ്റഡിയിലെടുത്ത ചെറുതും വലുതുമായ വാഹനങ്ങള്‍ ടാങ്കിന് താഴെയാണ് സൂക്ഷിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ്, മൃഗാസ്പത്രി, കുമ്പള സ്‌കൂള്‍, കോളേജ്, വാട്ടര്‍ അതോറിറ്റി ഓഫീസ് തുടങ്ങിയേടങ്ങളിലേക്ക് പോകുന്നവര്‍ ടാങ്കിന് സമീപത്തുകൂടിയാണ് നടന്നുപോകുന്നത്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ് ടാങ്ക് നിലകൊള്ളുന്നത്.
കുമ്പളയിലെ വിവിധ ഭാഗങ്ങളിലേക്കായി കുടിവെള്ളം വിതരണം ചെയ്യുന്ന ഏക ടാങ്കാണിത്. കുമ്പള പൊലീസ് ഇതുസംബന്ധിച്ച് രണ്ടുപ്രാവശ്യം വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Related Articles
Next Story
Share it