കുമ്പള: കുമ്പള കുണ്ടങ്കാറടുക്കയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നു. ഇവിടെ ചില വീടുകള്‍ കേന്ദ്രീകരിച്ച് മദ്യം വില്പന നടത്തുന്നതായി പരാതിയുണ്ട്.
മദ്യം കൊണ്ടുവന്ന് കുണ്ടങ്കാറടുക്കയില്‍ കഴിച്ചതിന് ശേഷം കുപ്പികളും മറ്റും വീടിന്റെയും കടകളുടേയും പരിസരത്ത് വലിച്ചെറിയുന്നത് പതിവാണ്. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ സംഘം കൊലവിളി നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
സന്ധ്യമയങ്ങിയാല്‍ വഴി നടന്നുപോകുന്നവരെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുന്നത് സംഘത്തിന്റെ പതിവ് രീതിയാണ്.
എക്സൈസിലും പൊലീസിലും പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.