കുടുംബകോടതികളിലെ ഫീസ് വര്‍ധനവ്
50 രൂപ മാത്രമുണ്ടായിരുന്ന കുടുംബകോടതികളിലെ ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി നിര്‍ധനകുടുംബങ്ങളിലെ പരാതിക്കാര്‍ അടക്കമുള്ളവര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും. സംസ്ഥാനബജറ്റില്‍ കുടുംബകോടതികളിലെ ഫീസ് രണ്ട് ലക്ഷം വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദാമ്പത്യത്തിലെയും കുടുംബജീവിതത്തിലെയും പ്രശ്നങ്ങള്‍ കാരണം പരാതികളുമായി കുടുംബകോടതികളിലെത്തുന്ന സ്ത്രീകളെ ദ്രോഹിക്കുന്ന നടപടിയാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ 35 കുടുംബകോടതികളിലായി 1.67 ലക്ഷത്തോളം കേസുകളുണ്ട്. 98 ശതമാനം ഹരജികളും സ്ത്രീകള്‍ നല്‍കിയതാണ്. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളേക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് പരാതി […]

50 രൂപ മാത്രമുണ്ടായിരുന്ന കുടുംബകോടതികളിലെ ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി നിര്‍ധനകുടുംബങ്ങളിലെ പരാതിക്കാര്‍ അടക്കമുള്ളവര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും. സംസ്ഥാനബജറ്റില്‍ കുടുംബകോടതികളിലെ ഫീസ് രണ്ട് ലക്ഷം വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദാമ്പത്യത്തിലെയും കുടുംബജീവിതത്തിലെയും പ്രശ്നങ്ങള്‍ കാരണം പരാതികളുമായി കുടുംബകോടതികളിലെത്തുന്ന സ്ത്രീകളെ ദ്രോഹിക്കുന്ന നടപടിയാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ 35 കുടുംബകോടതികളിലായി 1.67 ലക്ഷത്തോളം കേസുകളുണ്ട്. 98 ശതമാനം ഹരജികളും സ്ത്രീകള്‍ നല്‍കിയതാണ്. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളേക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും. നല്ല സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ ഒരു വിഷയമല്ലായിരിക്കാം. എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായവരെ സംബന്ധിച്ച് ഫീസ് വലിയ ബാധ്യത തന്നെ വരുത്തിവെക്കും. തിരിച്ചുകിട്ടേണ്ടതിന്റെ മൂല്യം അഞ്ചുലക്ഷത്തില്‍ അധികമുള്ള കേസുകളില്‍ ഒരു ശതമാനം ഫീസ് നല്‍കണമെന്നാണ് ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീധനത്തിന്റെയും മറ്റും പേരില്‍ നിരവധി കുടുംബങ്ങളില്‍ ധാരാളം സ്ത്രീകള്‍ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. മദ്യലഹരിയിലെത്തുന്ന ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ മര്‍ദ്ദിക്കുന്ന സംഭവങ്ങളുണ്ട്. സൗന്ദര്യം കുറഞ്ഞുപോയതിന്റെ പേരിലും സംശയത്തിന്റെ പേരിലുമൊക്കെ സ്ത്രീകള്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കിരകളാകുന്നു. ഭര്‍ത്താവ് മാത്രമല്ല ഭര്‍ത്താവിന്റെ വീട്ടുകാരും ചേര്‍ന്ന് കൂട്ടത്തോടെ ദ്രോഹിക്കുമ്പോള്‍ ഇത്തരം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കോടതികളെ ആശ്രയിക്കേണ്ടിവരുന്നു. ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട ഹരജികളും വിവാഹമോചന ഹരജികളുമെല്ലാം കുടുംബകോടതികളുടെ അധികാരപരിധിയിലാണ് ഇപ്പോഴുള്ളത്. ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ ആ നിലയ്ക്ക് കുടുംബകോടതികളിലാണ് ഹരജി നല്‍കുന്നത്. ഫീസ് കുത്തനെ ഉയര്‍ത്തിയതിനാല്‍ അത്രയും തുക നല്‍കാനില്ലാത്തതിന്റെ പേരില്‍ കോടതികളെ സമീപിക്കുന്നതില്‍ നിന്നും മാറി നില്‍ക്കാന്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള സ്ത്രീകള്‍ നിര്‍ബന്ധിതമാകും. പീഡനങ്ങള്‍ നിശബ്ദം സഹിക്കേണ്ടിവരുന്ന ദുസ്സഹമായ അവസ്ഥയില്‍ പണമില്ലെങ്കില്‍ നിയമസഹായം പോലും ലഭ്യമാകാത്ത സാഹചര്യം ആത്മഹത്യകള്‍ വര്‍ധിക്കാനും ഇടവരുത്തും. കുടുംബകോടതികളില്‍ മാത്രമല്ല മറ്റ് കോടതികളിലും ഫീസ് വര്‍ധനവുണ്ടാകുമെന്നാണ് അറിയുന്നത്. പണമില്ലാത്തതിന്റെ പേരില്‍ നിയമസഹായം നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനം കൂടിയാണ്. നീതി നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും കോടതികളെ സമീപിക്കുന്ന സാഹചര്യമുണ്ടാകണം. അതുകൊണ്ടുതന്നെ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട താങ്ങാനാവാത്ത ഫീസ് വര്‍ധനവ് പുന:പരിശോധിക്കപ്പെടുക തന്നെ വേണം.