കാഞ്ഞങ്ങാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു. പടിഞ്ഞാറെക്കരയില്‍ താമസിക്കുന്ന വെള്ളിക്കോത്ത് അടോട്ട് സ്വദേശി പി.വി. ശശി (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 8മണിക്ക് കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തിന് മുന്‍വശത്താണ് അപകടം. ശശി സഞ്ചരിച്ച ബൈക്കും എതിരെവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്ന ശശി ഇപ്പോള്‍ ഇട്ടമ്മലില്‍ ടൈലറിംഗ് തൊഴിലാളിയാണ്. ഭാര്യാസഹോദരീ ഭര്‍ത്താവിന്റെ 41-ാം ചരമദിനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറേക്കരയിലെ […]

കാഞ്ഞങ്ങാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു.
പടിഞ്ഞാറെക്കരയില്‍ താമസിക്കുന്ന വെള്ളിക്കോത്ത് അടോട്ട് സ്വദേശി പി.വി. ശശി (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 8മണിക്ക് കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തിന് മുന്‍വശത്താണ് അപകടം. ശശി സഞ്ചരിച്ച ബൈക്കും എതിരെവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ ഗള്‍ഫിലായിരുന്ന ശശി ഇപ്പോള്‍ ഇട്ടമ്മലില്‍ ടൈലറിംഗ് തൊഴിലാളിയാണ്. ഭാര്യാസഹോദരീ ഭര്‍ത്താവിന്റെ 41-ാം ചരമദിനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറേക്കരയിലെ അമ്പാടിയുടെ മൂത്തമകള്‍ സുമയുടെ ഭര്‍ത്താവ് ചെറുവത്തൂരിലെ രഘുവാണ് 41 ദിവസം മുമ്പ് മരിച്ചത്.
പരേതനായ കണ്ണന്‍ കാരണവരുടെ മകനാണ്. ഭാര്യ: സുധ. മകന്‍: ശ്രീഹരി. സഹോദരങ്ങള്‍: കൃഷ്ണന്‍, രാഘവന്‍, ഓമന, നാരായണി, ബാലകൃഷ്ണന്‍.

Related Articles
Next Story
Share it