കളനാട്: ഐ.എന്‍.എല്‍. ജില്ലാ ശില്പശാല അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ്്ദേവര്കോവില് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി കളനാട് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ ട്രഷറര്‍ മുഹമ്മദ് മുബാറക് ഹാജി, സംസ്ഥാന സെക്രട്ടേറിയറ്റംഗം അജിത് കുമാര്‍ ആസാദ്, ഹസീന, ജമീല എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും ജില്ലാ സെക്രട്ടറി സി.എം.എ. ജലീല്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, വി. വേണുഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു.
വിവിധ ക്ലാസുകളില്‍ മുസ്തഫ തോരവളപ്പ്, പി.കെ. അബ്ദുല്റഹ്മാന് എന്നിവര്‍ അധ്യക്ഷത വഹിച്ചു. റിയാസ് അമ്മനടുക്കം, ഇഖ്ബാല്‍ മാളിക, എ. അമീര്‍ കോടി, അബ്ദുല്റഹ്മാന് എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.പി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഹംസ അധ്യക്ഷത വഹിച്ചു. എല്‍. സുലൈഖ, സഫറുള്ള പട്ടേല്‍, ഷാഫി സുഹ്രി, എം.എ. ലത്തീഫ് സംസാരിച്ചു. എന്‍.വൈ.എല്‍. ജില്ലാ പ്രസിഡണ്ട്ഷൈഖ് ഹനീഫ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ കടപ്പുറം നന്ദിയും പറഞ്ഞു.