ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

ദുബായ്: കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഇശല്‍ ബൈത്ത് പദ്ധതി ബ്രോഷര്‍ ദുബായില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റര്‍ പ്രഥമ ചെയര്‍മാനുമായ യഹ്‌യ തളങ്കര പ്രകാശനം ചെയ്തു. ജില്ലയിലെ എരിയാല്‍, ചെങ്കള, തൃക്കരിപ്പൂര്‍, ചായ്യോത്ത്, മൊഗ്രാല്‍ എന്നീ സ്ഥലങ്ങളില്‍ 5 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച് നിര്‍ധനര്‍ക്ക് നല്‍കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ദുബായ് കെ.എം.സി. സി ജില്ലാ പ്രസിഡണ്ട് […]

ദുബായ്: കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഇശല്‍ ബൈത്ത് പദ്ധതി ബ്രോഷര്‍ ദുബായില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റര്‍ പ്രഥമ ചെയര്‍മാനുമായ യഹ്‌യ തളങ്കര പ്രകാശനം ചെയ്തു.
ജില്ലയിലെ എരിയാല്‍, ചെങ്കള, തൃക്കരിപ്പൂര്‍, ചായ്യോത്ത്, മൊഗ്രാല്‍ എന്നീ സ്ഥലങ്ങളില്‍ 5 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച് നിര്‍ധനര്‍ക്ക് നല്‍കുന്നത്.
മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ദുബായ് കെ.എം.സി. സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജന. സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ്, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റര്‍ കാലിക്കടവ്, ജില്ലാ ജന.സെക്രട്ടറി റൗഫ് ബായിക്കര, വൈ. പ്രസിഡണ്ട് എം.എ നജീബ്, യു.എ.ഇ ചാപ്റ്റര്‍ പ്രസിഡണ്ട് ശരീഫ് കാരയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it