ആവിക്കരയില്‍ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്നു വാടക കെട്ടിടത്തില്‍ നടത്തുന്ന പലഹാര നിര്‍മ്മാണ യൂനിറ്റിനാണ് തീ പിടിച്ചത്. ചട്ടിയില്‍ തിളച്ചു കൊണ്ടിരുന്ന എണ്ണയിലേക്കാണ് പൊടുന്നനെ തീ പടര്‍ന്നത്. ഉടന്‍ പുറത്തേക്കോടിയ തൊഴിലാളികള്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. കാഞ്ഞങ്ങാട് ടൗണില്‍ ട്രാഫിക്ക് കുരുക്കില്‍പ്പെട്ട സേനാ വാഹനത്തിന് ഏറെ പണിപ്പെട്ടാണ് […]

കാഞ്ഞങ്ങാട്: പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്നു വാടക കെട്ടിടത്തില്‍ നടത്തുന്ന പലഹാര നിര്‍മ്മാണ യൂനിറ്റിനാണ് തീ പിടിച്ചത്. ചട്ടിയില്‍ തിളച്ചു കൊണ്ടിരുന്ന എണ്ണയിലേക്കാണ് പൊടുന്നനെ തീ പടര്‍ന്നത്. ഉടന്‍ പുറത്തേക്കോടിയ തൊഴിലാളികള്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. കാഞ്ഞങ്ങാട് ടൗണില്‍ ട്രാഫിക്ക് കുരുക്കില്‍പ്പെട്ട സേനാ വാഹനത്തിന് ഏറെ പണിപ്പെട്ടാണ് ആവിക്കരയിലെത്താനായത്. ഇടുങ്ങിയ റോഡുവഴി സംഭവസ്ഥലത്തെത്താന്‍ സേന വാഹനം ശ്രമിക്കുന്നിടെ ഈ വഴിയില്‍ പാര്‍ക്ക് ചെയ്ത വാന്‍ തടസമായി. അതു തള്ളി മാറ്റിയ ശേഷമാണ് സേനാ വാഹനം സംഭവസ്ഥലത്ത് എത്തിയത്. അപ്പോഴേക്കും സമയം ഏറെ വൈകിയെങ്കിലും അഗ്‌നിശമന സേന തീ പൂര്‍ണ്ണാമായും അണച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ ജയരാജന്‍, ഫയര്‍മാന്‍മാരായ ദിലീപ്, അനു ഹോംഗാര്‍ഡുമാരായ ടി.പി സുധാകരന്‍, ശ്രീധരന്‍ എന്‍, കൃഷ്ണന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Related Articles
Next Story
Share it