അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം
കാഞ്ഞങ്ങാട്: മക്കളുടെ ശുശ്രൂഷയും കഴിഞ്ഞ് അമ്മമാര്‍ ഉണ്ടാക്കിയെടുക്കുന്ന കുടകള്‍ അതിജീവനത്തിന്റെ അടയാളങ്ങളാകുന്നു. പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാരാണ് കുട നിര്‍മ്മാണത്തില്‍ വിജയം കൊയ്യുന്നത്. ഇവര്‍ വൈവിധ്യമാര്‍ന്ന കുടകള്‍ നിര്‍മ്മിച്ച് മാതൃകയാവുകയാണ്. മക്കളുടെ രോഗശുശ്രൂഷയുമായി വീടുകളില്‍ ഒതുങ്ങിയ അമ്മമാര്‍ക്ക് തൊഴിലിനൊപ്പം മാനസിക ഉല്ലാസവും കുട നിര്‍മ്മാണം വഴി ലഭിച്ച് വരികയാണ്. എട്ടുവര്‍ഷം മുമ്പ് ബഡ്‌സ് സ്‌കൂളിലെ അമ്മമാരുടെ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് കുട നിര്‍മ്മാണം ആരംഭിച്ചത്. അമ്മമാര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളും കുട നിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നു. നിര്‍മ്മാണ […]

കാഞ്ഞങ്ങാട്: മക്കളുടെ ശുശ്രൂഷയും കഴിഞ്ഞ് അമ്മമാര്‍ ഉണ്ടാക്കിയെടുക്കുന്ന കുടകള്‍ അതിജീവനത്തിന്റെ അടയാളങ്ങളാകുന്നു. പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാരാണ് കുട നിര്‍മ്മാണത്തില്‍ വിജയം കൊയ്യുന്നത്. ഇവര്‍ വൈവിധ്യമാര്‍ന്ന കുടകള്‍ നിര്‍മ്മിച്ച് മാതൃകയാവുകയാണ്.
മക്കളുടെ രോഗശുശ്രൂഷയുമായി വീടുകളില്‍ ഒതുങ്ങിയ അമ്മമാര്‍ക്ക് തൊഴിലിനൊപ്പം മാനസിക ഉല്ലാസവും കുട നിര്‍മ്മാണം വഴി ലഭിച്ച് വരികയാണ്. എട്ടുവര്‍ഷം മുമ്പ് ബഡ്‌സ് സ്‌കൂളിലെ അമ്മമാരുടെ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് കുട നിര്‍മ്മാണം ആരംഭിച്ചത്. അമ്മമാര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളും കുട നിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നു. നിര്‍മ്മാണ വൈദഗ്ധ്യം നേടിയ അമ്മമാര്‍ മികച്ച കുടകളാണ് ഇവിടെ ഉണ്ടാക്കുന്നത്.
വര്‍ണ്ണക്കുടകള്‍, കളര്‍ പ്രിന്റ് കുട ഉള്‍പ്പെടെ കുട്ടികളുടെ കുടയും നിര്‍മ്മിക്കുന്നുണ്ട്. 210 മുതല്‍ 350 രൂപ നിരക്കിലാണ് കുടകള്‍ വില്‍ക്കുന്നത്. കിരണം എന്നാണ് കുടകള്‍ക്ക് പേര്‍ നല്‍കിയിരിക്കുന്നത്. പെരിയ ഗവ.എല്‍.പി.സ്‌കൂള്‍, ബന്തടുക്ക ഗവ.എല്‍.പി സ്‌കൂള്‍ തുടങ്ങി നിരവധി സ്‌കൂളുകള്‍ പ്രവേശനോത്സവത്തിനായി അമ്മമാര്‍ നിര്‍മ്മിച്ചകുടകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.
വിവിധ വാട്‌സ്ആപ്പ് കൂട്ടായ്മകളും ഫെയ്‌സ് ബുക്ക് വഴിയും വലിയ പ്രചാരമാണ് അമ്മമാരുടെ കിരണം കുടകള്‍ക്ക് നല്‍കുന്നത്. ഇതേ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അമ്മമാരുടെ അധ്വാനത്തിലൂടെ രൂപപ്പെടുന്ന കുടകള്‍ വാങ്ങാന്‍ തയ്യാറായിട്ടുണ്ട്. പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവഴിച്ച് അമ്മമാര്‍ക്കായി ഉപജീവന തൊഴില്‍ പരിശീലന കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ഇവിടെയാണ് കുട നിര്‍മ്മാണം നടക്കുന്നത്. അമ്മമാരും കുട്ടികളും ഒരുമിച്ചാണ് കുട നിര്‍മ്മാണത്തിലേര്‍പ്പെടുന്നത്. മിനി രവീന്ദ്രന്‍, എം.ജമീല, പുഷ്പ സുരേന്ദ്രന്‍, ജിഷ റെജി പഠിതാക്കളായ പ്രശാന്ത് പാക്കം, മണികണ്ഠന്‍, പ്രശാന്ത് ബാലന്‍, കൃഷ്‌ണേന്ദു, കൃഷ്ണപ്രിയ, ശ്യാം, ആനന്ദ് തുടങ്ങിയവരാണ് കുടനിര്‍മ്മാണത്തിന് നേതൃത്വമേകുന്നത്. സംസ്ഥാന യുവജന കമ്മീഷന്‍ മുഖാന്തിരം ബാഗ് നിര്‍മ്മാണ യൂണിറ്റിന് സഹായം നല്‍കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.