രേഖകളില്ലാതെ സൂക്ഷിച്ച 14 ലക്ഷം രൂപയും സ്വര്‍ണ്ണകട്ടികളുമായി യുവാവ് പിടിയില്‍

കാസര്‍കോട്: രേഖകളില്ലാതെ സൂക്ഷിച്ച 14.12 ലക്ഷം രൂപയും സ്വര്‍ണ്ണകട്ടികളുമായി യുവാവിനെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിലെ അഹമദ് ഇര്‍ഫാനാ(30)ണ് പിടിയിലായത്. ഇന്നലെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലെ സബ് ട്രഷറി ഓഫീസിന് സമീപം ഇരുചക്രവാഹനത്തില്‍ വന്നിറങ്ങുന്നതിനിടെയാണ് ഇര്‍ഫാനെ പൊലീസ് പരിശോധിച്ചത്. കെട്ടുകളാക്കിയ നിലയിലാണ് പണമുണ്ടായിരുന്നത്. കട്ടികളാക്കിയ നിലയിലായിരുന്നു സ്വര്‍ണ്ണം. ഇവ രണ്ടും പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞാണ് ഉണ്ടായിരുന്നത്. എസ്.ഐമാരായ എ.കെ ശാര്‍ങധരന്‍, കെ.വി ജോസഫ്, സിവില്‍ പൊലീസ് […]

കാസര്‍കോട്: രേഖകളില്ലാതെ സൂക്ഷിച്ച 14.12 ലക്ഷം രൂപയും സ്വര്‍ണ്ണകട്ടികളുമായി യുവാവിനെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിലെ അഹമദ് ഇര്‍ഫാനാ(30)ണ് പിടിയിലായത്. ഇന്നലെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലെ സബ് ട്രഷറി ഓഫീസിന് സമീപം ഇരുചക്രവാഹനത്തില്‍ വന്നിറങ്ങുന്നതിനിടെയാണ് ഇര്‍ഫാനെ പൊലീസ് പരിശോധിച്ചത്. കെട്ടുകളാക്കിയ നിലയിലാണ് പണമുണ്ടായിരുന്നത്. കട്ടികളാക്കിയ നിലയിലായിരുന്നു സ്വര്‍ണ്ണം. ഇവ രണ്ടും പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞാണ് ഉണ്ടായിരുന്നത്. എസ്.ഐമാരായ എ.കെ ശാര്‍ങധരന്‍, കെ.വി ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it