ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ നടപ്പാക്കണം; പ്രമേയം പാസ്സാക്കി യു.എന്‍ ജനറല്‍ അസംബ്ലി

ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 193 അംഗങ്ങളില്‍ 158 പേരും പ്രമേയത്തെ അനുകൂലിച്ചു. ഗാസയില്‍ പലസ്തീന്‍ ജനതക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ ( യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി) യെ പിന്തുണച്ചും ഇസ്രായേലില്‍ യുഎന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന പുതിയ നിയമത്തെ അപലപിച്ചും മറ്റൊരു പ്രമേയം കൂടി അസംബ്ലി പാസ്സാക്കി. പ്രമേയം 159 അനുകൂലമായും ഒമ്പത് പേര്‍ എതിര്‍ത്തും 11 പേര്‍ വിട്ടുനിന്നു.

ഗാസാ മുനമ്പില്‍ ഉടനീളം ദുരിതാശ്വാസ ഏജന്‍സി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ ഇസ്രായേല്‍ മാനിക്കണമെന്നും ഏജന്‍സിയുടെ പ്രത്യേകാവകാശങ്ങളെയും തടസ്സമില്ലാതെ മാനുഷിക സഹായം ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഏജന്‍സിയുടെ ഉത്തരവാദിത്തം സുഗമമാക്കാനും ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.

44,805 പേരെങ്കിലും കൊല്ലപ്പെടുകയും 106,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പലസ്തീന്‍ പ്രദേശത്തിനെതിരായ ഇസ്രായേലിന്റെ 14 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ സ്പീക്കര്‍ ആഹ്വാനം ചെയ്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it