പി.എ അഹമദ് താജ് അന്തരിച്ചു
തളങ്കര: എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെടുകയും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന പഴയകാല പ്രവാസി പി.എ അഹമദ് താജ് (90) അന്തരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ തളങ്കര പള്ളിക്കാലിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖംമൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു.അസാമാന്യമായ ബുദ്ധിവൈഭവവും ലോകകാര്യങ്ങളിലുള്ള അറിവും കൊണ്ട് തലയെടുപ്പുള്ള ഒരാളായാണ് താജ് അഹമദ് സമൂഹത്തിനിടയില്‍ ജീവിച്ചത്. കവി ടി. ഉബൈദ് മാഷിനോടൊപ്പം നിന്ന് കാസര്‍കോട്ട് വിദ്യഭ്യാസ, സാംസ്‌കാരിക രംഗങ്ങളുടെ മുന്നേറ്റത്തിനും സാമൂഹ്യ രംഗത്തെ മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. […]

![പി.എ അഹമദ് താജ് അന്തരിച്ചു പി.എ അഹമദ് താജ് അന്തരിച്ചു](https://utharadesam.com/wp-content/uploads/2023/10/Thaj-ahmed.jpg)
തളങ്കര: എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെടുകയും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന പഴയകാല പ്രവാസി പി.എ അഹമദ് താജ് (90) അന്തരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ തളങ്കര പള്ളിക്കാലിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖംമൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു.
അസാമാന്യമായ ബുദ്ധിവൈഭവവും ലോകകാര്യങ്ങളിലുള്ള അറിവും കൊണ്ട് തലയെടുപ്പുള്ള ഒരാളായാണ് താജ് അഹമദ് സമൂഹത്തിനിടയില്‍ ജീവിച്ചത്. കവി ടി. ഉബൈദ് മാഷിനോടൊപ്പം നിന്ന് കാസര്‍കോട്ട് വിദ്യഭ്യാസ, സാംസ്‌കാരിക രംഗങ്ങളുടെ മുന്നേറ്റത്തിനും സാമൂഹ്യ രംഗത്തെ മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. ഉബൈദ് മാഷിന്റെ രചനകള്‍ പകര്‍ത്തിയെഴുതിയിരുന്നത് താജ് അഹമദായിരുന്നു. കര്‍ണാടകയിലെ ഭദ്രാവതിയില്‍ കരാറുകാരനായാണ് ജീവിതം ആരംഭിച്ചതെങ്കിലും എഴുത്തിനോടുള്ള അതിരറ്റ സ്‌നേഹം മൂലം കാസര്‍കോട്ട് തിരിച്ചെത്തി തായലങ്ങാടിയില്‍ ആദ്യം താജ് ബുക്ക് ഹൗസ് എന്ന പേരില്‍ പുസ്തക-സ്റ്റേഷനറി കട ആരംഭിച്ചു. പിന്നാലെ തായലങ്ങാടിയില്‍ തന്നെ താജ് പ്രസിനും തുടക്കം കുറിച്ചു. 1965ല്‍ ദുബായിലേക്ക് പോയി. അഞ്ച് വര്‍ഷത്തോളം ദുബായിലായിരുന്നു. പിന്നീട് ഏതാനും വര്‍ഷക്കാലം മുംബൈയിലും പ്രവര്‍ത്തിച്ചു. സൗദി അറേബ്യയില്‍ ടെക്‌സ്റ്റൈയില്‍സ് വ്യാപാരവും നടത്തി. കെ.എം അഹ്‌മദ് മാഷിനോടൊപ്പം ചേര്‍ന്ന് ഈയാഴ്ച വാരിക പുറത്തിറക്കി. വാരികയുടെ പ്രിന്ററും പബ്ലിഷറും താജ് അഹമദായിരുന്നു.
തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യര്‍ അബ്ദുല്‍ഖാദറിന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: സല്‍മ. മക്കള്‍: പരേതനായ അമീന്‍, സമീറ, ഫൈസല്‍, ലുബ്‌ന. മരുമക്കള്‍: അഷ്‌റഫ് കളനാട്, നസീര്‍ ആരിക്കാടി, സൗബാന, സജ്‌ന. സഹോദരങ്ങള്‍: ഡോ. വി. മഹമൂദ്, അസ്മ. പരേതരായ മറിയുമ്മ, മൊയ്തു, സുലൈമാന്‍, ഉമ്പി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ സഹോദര പുത്രനാണ്.
ഖബറടക്കം ളുഹര്‍ നിസ്‌കാരത്തിന് ശേഷം തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.