സ്വര്‍ണ ഇടപാട്; കാണാതായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി കാണാതായ യുവാവ് രണ്ടാഴ്ചക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സാദിഖ്(29) ആണ് ഇന്നലെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. സെപ്തംബര്‍ 27ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സാദിഖിനെ കാണാതായത്. നാട്ടിലേക്ക് വരികയാണെന്ന് സാദിഖ് വീട്ടുകാരെ ഫോണില്‍ അറിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സാദിഖ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. ഇതിനിടെ സാദിഖിന്റെ പിതാവ് യൂസഫ് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി […]

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി കാണാതായ യുവാവ് രണ്ടാഴ്ചക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സാദിഖ്(29) ആണ് ഇന്നലെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. സെപ്തംബര്‍ 27ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സാദിഖിനെ കാണാതായത്. നാട്ടിലേക്ക് വരികയാണെന്ന് സാദിഖ് വീട്ടുകാരെ ഫോണില്‍ അറിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സാദിഖ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. ഇതിനിടെ സാദിഖിന്റെ പിതാവ് യൂസഫ് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുക്കുകയും കോഴിക്കോട് വിമാനതാവളത്തിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാദിഖിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടെ മുഹമ്മദ് സാദിഖ് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കോഴിക്കോട് വിമാനത്താവളം വിട്ട ശേഷം പാലക്കാട്ടെയും എറണാകുളത്തെയും വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായി സാദിഖ് പൊലീസിന് മൊഴി നല്‍കി. ഗള്‍ഫില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം അവകാശിയെ ഏല്‍പ്പിച്ചതായും സാദിഖ് വെളിപ്പെടുത്തി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സാദിഖിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Related Articles
Next Story
Share it