എന്‍ഡോസള്‍ഫാന്‍ മൂലം തല വളരുന്ന രോഗം വേട്ടയാടിയ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ മൂലം തല വളരുന്ന രോഗം വേട്ടയാടിയ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി. കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ ആദിവാസി കോളനിയിലെ മോഹനന്‍-ഉഷ ദമ്പതികളുടെ മകള്‍ ഹര്‍ഷിതയാണ് മരിച്ചത്. തല വളരുന്ന ഹൈഡ്രോ സെഫാലെസ് രോഗത്തെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിഞ്ഞ ഹര്‍ഷിത ഇന്നലെയാണ് മരിച്ചത്. സെഫാലെസ് രോഗത്തിന് പുറമെ കുട്ടി പല തരത്തിലുള്ള ശാരീരികബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. എന്നിട്ടുപോലും ഹര്‍ഷിത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. […]

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ മൂലം തല വളരുന്ന രോഗം വേട്ടയാടിയ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി. കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ ആദിവാസി കോളനിയിലെ മോഹനന്‍-ഉഷ ദമ്പതികളുടെ മകള്‍ ഹര്‍ഷിതയാണ് മരിച്ചത്. തല വളരുന്ന ഹൈഡ്രോ സെഫാലെസ് രോഗത്തെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിഞ്ഞ ഹര്‍ഷിത ഇന്നലെയാണ് മരിച്ചത്. സെഫാലെസ് രോഗത്തിന് പുറമെ കുട്ടി പല തരത്തിലുള്ള ശാരീരികബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. എന്നിട്ടുപോലും ഹര്‍ഷിത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. സഹോദരങ്ങളായ ഉമേഷിനും രമേശിനും സംസാരവൈകല്യങ്ങളുണ്ട്. കൂലിവേല ചെയ്താണ് പിതാവ് മോഹനന്‍ കുടുംബം പുലര്‍ത്തുന്നത്. മാതാവ് ഉഷ മുമ്പ് ജോലിക്ക് പോയിരുന്നെങ്കിലും ഹര്‍ഷിതയുടെ ജനനത്തോടെ അതിന് സാധിക്കാതെ വരികയായിരുന്നു.

Related Articles
Next Story
Share it