പാലക്കുന്നില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് മറിഞ്ഞു
തിരുവനന്തപുരത്തേക്ക് ടയറും കയറ്റി പോകുകയായിരുന്ന ലോറിയും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ് കൂട്ടിയിടിച്ചത്;
By : Online correspondent
Update: 2025-09-16 05:46 GMT
ഉദുമ: പാലക്കുന്ന് പള്ളത്ത് ലോറിയും കാറും കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് ടയറും കയറ്റി പോകുകയായിരുന്ന ലോറിയും ഉദുമ ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന ഉദുമ സ്വദേശിയായ കുട്ടിക്കും ലോറിയിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.