ബേക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്
ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണു;
By : Online correspondent
Update: 2025-09-01 04:56 GMT
ബേക്കല്‍: കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാനപാതയിലെ ബേക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്ക്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട്ടുനിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് മുന്നില്‍ പോകുകയായിരുന്ന ബൈക്കിന്റെ പിറകിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സമീപത്തെ ആശുപത്രിയിലെത്തി യുവാവ് ചികിത്സ തേടി.