അണിഞ്ഞ സ്വദേശിയായ യുവാവ് ബെംഗളൂരുവിലെ ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

പരേതരായ ചന്തൂട്ടി മണിയാണിയുടെയും കാവേരിയുടെയും മകന്‍ കാപ്പുംകയത്തെ ഉണ്ണികൃഷ്ണനാണ് മരിച്ചത്;

Update: 2025-06-13 04:32 GMT

ചട്ടഞ്ചാല്‍: അണിഞ്ഞ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണിഞ്ഞയിലെ പരേതരായ ചന്തൂട്ടി മണിയാണിയുടെയും കാവേരിയുടെയും മകന്‍ കാപ്പുംകയത്തെ ഉണ്ണികൃഷ്ണ(37)നാണ് മരിച്ചത്.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഭാര്യ അഞ്ജു രാത്രി ഡ്യൂട്ടി കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ ഫ് ളാറ്റിലെത്തിയപ്പോഴാണ് ഉണ്ണികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നാഴ്ച മുമ്പാണ് ജോലി രാജിവെച്ച് നാട്ടിലേക്ക് വന്നത്.

മെയ് 25ന് ബെംഗളൂരുവിലേക്ക് പോയി. ഒന്നരവര്‍ഷം മുമ്പാണ് ഉണ്ണികൃഷ്ണന്‍ ഇടുക്കി സ്വദേശിനിയായ അഞ്ജുവിനെ വിവാഹം ചെയ്തത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: നാരായണന്‍, പ്രശാന്തന്‍, അംബിക.

Similar News