കാല്‍ തളര്‍ന്ന് റോഡരികിലേക്ക് വീണ വയോധികന് കാറിടിച്ച് പരിക്ക്
മുല്ലച്ചേരി കണിയാംമൊട്ടയിലെ ശശിധര(64)നാണ് പരിക്കേറ്റത്;
ഉദുമ: കാല്‍ തളര്‍ന്ന് റോഡരികിലേക്ക് വീണ വയോധികന് കാറിടിച്ച് പരിക്കേറ്റു. മുല്ലച്ചേരി കണിയാംമൊട്ടയിലെ ശശിധര(64)നാണ് പരിക്കേറ്റത്. എരോല്‍ വടക്കേക്കര അമ്പലത്തിങ്കാല്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതായി ദൃക് സാക്ഷികള്‍ പറഞ്ഞു.
വലതുകാലിന് സാരമായി പരിക്കേറ്റ ശശിധരനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശശിധരന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നീലനിറത്തിലുള്ള കാറാണ് ഇടിച്ചതെന്ന് ശശിധരന്റെ പരാതിയില്‍ പറയുന്നു.