ബാര മുക്കുന്നോത്തെ ഇരുനില വീട്ടില്‍ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസ്: ഒരു പ്രതി മംഗളൂരുവില്‍ പിടിയില്‍

മുക്കുന്നോത്തെ മുഹമ്മദ് സമീറിനെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.;

Update: 2025-05-03 15:24 GMT

ഉദുമ: ബാര മുക്കുന്നോത്തെ ഇരുനില വീട്ടില്‍ നിന്ന് 11 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിലെ ഒരു പ്രതി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മുക്കുന്നോത്തെ മുഹമ്മദ് സമീറിനെ(35)യാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 25ന് രാത്രിയാണ് മേല്‍പ്പറമ്പ് പൊലീസ് മുക്കുന്നോത്തെ ഇരുനില വീട്ടിലെ കിടപ്പ് മുറിയില്‍ നിന്ന് 11.190 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയത്. ഈ സമയം മുഹമ്മദ് സമീറും, സഹോദരന്‍ മുനീറും വീട്ടിലുണ്ടായിരുന്നില്ല. കഞ്ചാവ് കസ്റ്റഡിയിലെടുത്ത പൊലീസ് രണ്ടു പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു.

പ്രതികള്‍ മംഗളൂരുവില്‍ ഒളിവിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മുഹമ്മദ് സമീര്‍ പിടിയിലായെങ്കിലും മുനീര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ സമീറിനെ റിമാന്‍ഡ് ചെയ്തു.

Similar News