ഉച്ചത്തില്‍ തുടരെ ഹോണടിച്ചു; തിരിച്ച് പണി കൊടുത്ത് ട്രാഫിക് പൊലീസ്

Update: 2025-01-20 09:16 GMT

ബംഗളൂരു; നഗരത്തില്‍ ട്രാഫിക് കുരുക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നവരാണ് ട്രാഫിക് പൊലീസ്. ഇതിനിടയില്‍ ഉച്ചത്തില്‍ തുടരെ തുടരെ ഹോണും കൂടി മുഴക്കിയാലോ? പൊതുജനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ശല്യമാവുന്ന രീതിയില്‍ ഇത്തരത്തില്‍ തുടരെ ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയ വാഹന ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് പൊലീസ് മുട്ടന്‍ പണി കൊടുത്തു. കര്‍ണാടകയിലാണ് സംഭവം. ട്രാഫിക് ജംഗഷനില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കിയ ഡ്രൈവര്‍മാരെ താഴെ ഇറക്കി ഹോണ്‍ ശബ്ദം പുറത്തുവരുന്ന വാഹനത്തിന്റെ മുന്‍ഭാഗത്ത് ചെവി വെപ്പിച്ച് ട്രാഫിക് പൊലീസ് അതേ വാഹനത്തിന്റെ ഹോണ്‍ മുഴക്കുകയായിരുന്നു. ഒരു കോളേജ് ബസ്സിന്റെയും സ്വകാര്യ ബസ്സിന്റെയും ഡ്രൈവര്‍മാരെ ഇതുപോലെ ചെയ്യിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ദൃശ്യം പലരും പങ്കുവെച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി.

Similar News