ഹൃദയം കവരും ഈ കൂടിക്കാഴ്ച.! ഉമ്മൂമ്മയുടെ പിറന്നാളിന് കൊച്ചുമകളുടെ സര്‍പ്രൈസ്
ഉമ്മൂമ്മയുടെ പിറന്നാളിന് വമ്പന്‍ സര്‍പ്രൈസ് ഒരുക്കിയ കൊച്ചുമകളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസ്സായ സൈനബ് റോഷ്‌ന ആണ് വീഡിയോ പങ്കുവെച്ചത്. ഉമ്മൂമ്മയുടെ പിറന്നാള്‍ ദിനത്തില്‍ എയര്‍ ഹോസ്റ്റസ് വേഷത്തില്‍ ദുബായില്‍ നിന്ന് കേരളത്തിലെ സ്വന്തം വീട്ടിലേക്ക് വന്ന് ഉമ്മൂമ്മയ്ക്ക് സര്‍പ്രൈസ് കൊടുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉമ്മൂമ്മയെ കാണുന്നത്. ജോലി കിട്ടിയതിന് ശേഷം ആദ്യം. എയര്‍ഹോസ്റ്റസ് വേഷത്തില്‍ സൈനബ് റോഷ്‌ന വീട്ിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോള്‍ തന്റെ ഉമ്മൂമ്മയുടെ ജന്മദിനമാണ് ഇന്നെന്നും നാട്ടിലെ വീടിന് മുമ്പിലാണ് നില്‍ക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വീട്ടിലേക്ക് കയറിയ സൈനബ് റോഷ്‌നയെ എയര്‍ഹോസ്റ്റസ് വേഷത്തില്‍ കണ്ടപ്പോഴുള്ള ഉമ്മൂമ്മയുടെ സന്തോഷവും വാത്സല്യവും വീഡിയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം 2 മില്ല്യണില്‍ അധികം പേരാണ് വീഡിയോ കണ്ടത്.