ഛോട്ടാ ഭീം ഇനി ഇന്ത്യന്‍ റെയില്‍വേ താരം
തന്റെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഏത് സാഹസികതയും ഏറ്റെടുക്കുന്ന ഛോട്ടാ ഭീമിനെ ഇനി പശ്ചിമ റെയില്‍വേ സുരക്ഷയുടെ പ്രതീകമാക്കും.;
By : Online Desk
Update: 2025-05-06 09:42 GMT
കുട്ടികളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ ഛോട്ടാ ഭീമിനെ ഇനി ഇന്ത്യന്‍ റെയില്‍വേയില്‍ കാണാം. മുംബൈ ഉള്‍പ്പെടുന്ന പശ്ചിമ റെയില്‍വേയുടെ പ്രചരണങ്ങളിലും വീഡിയോകളിലും ഇനി ഛോട്ടാ ഭീമിന്റെ സാന്നിധ്യമുണ്ടാകും. ഇതിനായി ഛോട്ടാ ഭീം സ്രഷ്ടാക്കളായ ഗ്രീന്‍ ഗോള്‍ഡ് ആനിമേഷനും പശ്ചിമ റെയില്‍വേയും തമ്മില്‍ കരാറിലെത്തി. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഏറെ ശ്രദ്ധ നേടിയ പരമ്പരയാണ് ഛോട്ടാഭീം. തന്റെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഏത് സാഹസികതയും ഏറ്റെടുക്കുന്ന ഛോട്ടാ ഭീമിനെ ഇനി പശ്ചിമ റെയില്‍വേ സുരക്ഷയുടെ പ്രതീകമാക്കും.