രാജ്യത്തെ ഏറ്റവും നീളം കൂടിയ ട്രെയിനില്‍ കയറി ഒരു യാത്ര പോയാലോ? 9 സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകാം

തമിഴ് നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് അസമിലെ ദിബ്രുഗഡ് വരെയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്;

Update: 2025-10-24 11:01 GMT

ട്രെയിന്‍ യാത്ര പലര്‍ക്കും ഒരു ഹരമാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ ട്രെയിനില്‍ കയറി ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? വിവേക് എക്‌സ്പ്രസിലൂടെ യാത്ര ചെയ്താല്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കാന്‍ കഴിയും, മാത്രമല്ല, പലതരം കാഴ്ചകളും കാണാം. തമിഴ് നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് അസമിലെ ദിബ്രുഗഡ് വരെയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. നാല് ദിവസം നീളുന്ന യാത്രയാണ് കന്യാകുമാരിയില്‍ നിന്ന് ദിബ്രുഗഡ് വരെ വേണ്ടി വരുന്നത്. ഒമ്പത് സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകുന്ന ഈ ട്രെയിന്‍ ഏകദേശം 4189 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. നാലു ദിവസം കൊണ്ട് അമ്പതില്‍ അധികം സ്റ്റേഷനുകളില്‍ കൂടി ട്രെയിന്‍ കടന്നു പോകുന്നു.

ഓരോ സംസ്ഥാനത്തെയും റെയില്‍വേ പ്ലാറ്റ് ഫോമുകളിലെ കാഴ്ചകള്‍ വ്യത്യസ്തമായിരിക്കും. ചില സ്ഥലത്ത് എത്തുമ്പോള്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് മനോഹരമായ നദികള്‍ ആയിരിക്കും. പച്ചപ്പാടങ്ങളും നദികളും പുഴകളും തുരുത്തുകളും ദൂരെയുള്ള മനോഹരമായ പട്ടണങ്ങളുടെ ഭംഗികളുമൊക്കെ ആസ്വദിച്ചു കൊണ്ട് മനോഹരമായ ഒരു ട്രെയിന്‍ യാത്ര. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടുള്ള തീവണ്ടിയാണ് ദിബ്രുഗുഡ് - കന്യാകുമാരി തീവണ്ടി. വെറുമൊരു യാത്ര എന്നതിന് അപ്പുറത്തേക്ക് അത് ഒരു സാംസ്‌കാരിക അനുഭവം കൂടിയാണ്. പല പല നാടുകളും പല പല ആളുകളും ഒക്കെ ഉള്ള വ്യത്യസ്ത യാത്ര. ഇത്തരം അനുഭവങ്ങള്‍ പല സഞ്ചാരികളും ഇഷ്ടപ്പെടുന്നുമുണ്ട്.

സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിന് വിവേക് എക്‌സ്പ്രസ് എന്ന പേര് നല്‍കിയത്. ദ്വാരക-തൂത്തുക്കുടി, ബാന്ദ്ര റ്റെര്‍മിനസ് (മുംബൈ)- ജമ്മുതാവി, സാന്ദ്രഗാച്ചി (ഹൌറ) - മംഗലാപുരം സെന്‍ട്രല്‍ (22851/22852) എന്നിവയാണ് മറ്റു മൂന്നു വിവേക് എക്‌സ്പ്രസുകള്‍. ദിബ്രുഗഡ് മുതല്‍ കന്യാകുമാരി വരെയുള്ള വിവേക് എക്‌സ്പ്രസ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും നീളം കൂടിയ റൂട്ട് ആണ്. പ്രതിദിന സര്‍വീസുകളാണ് വിവേക് എക്‌സ്പ്രസിന്.

വിവേക് എക്‌സ്പ്രസിന്റെ റൂട്ട് മാപ്പ്

തമിഴ്‌നാട് - കന്യാകുമാരി, നാഗര്‍കോവില്‍, ചെന്നൈ

ആന്ധ്രാപ്രദേശ് - വിജയവാഡ

ഒഡീഷ - ഭുവനേശ്വര്‍

പശ്ചിമ ബംഗാള്‍ - ഹൗറ, ന്യൂ ജല്‍പൈഗുരി

ബീഹാര്‍ - കിഷന്‍ഗഞ്ച്, കതിഹാര്‍

നാഗാലാന്‍ഡ് (ലിങ്ക് വഴി) - ദിമാപൂര്‍

അസം - ദിബ്രുഗഡ്, ഗുവാഹത്തി, ടിന്‍സുകിയ

ത്രിപുര, മേഘാലയ സമീപ സ്ഥലങ്ങള്‍

വിവേക് എക്‌സ്പ്രസിനുള്ള യാത്രാ ടിപ്പുകള്‍

1. ലഘുഭക്ഷണവും വെള്ളവും കൊണ്ടുപോകുക

2. പാന്ററി ഭക്ഷണം പരിമിതപ്പെടുത്താം.

3. ഒരു പവര്‍ ബാങ്ക് കൈവശം വയ്ക്കുക.

4. മികച്ച കാഴ്ചകള്‍ക്കായി സൈഡ് ലോവര്‍ ബെര്‍ത്തുകള്‍ ബുക്ക് ചെയ്യുക.

5. കുട്ടികളോടൊപ്പം യാത്ര ചെയ്യുകയാണെങ്കില്‍, വിനോദത്തിനുള്ളവ (ഗെയിമുകള്‍, പുസ്തകങ്ങള്‍ മുതലായവ) പായ്ക്ക് ചെയ്യുക.

സൗകര്യങ്ങള്‍

1. ഭക്ഷണത്തിനുള്ള പാന്ററി കാര്‍.

2. എസി കോച്ചുകളില്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍.

3. എസി ക്ലാസുകളില്‍ കിടക്കവിരി.

4. കാഴ്ചകള്‍ കാണാനുള്ള വലിയ ജനാലകള്‍.

ടിക്കറ്റ് നിരക്കുകള്‍ (ഏകദേശം)

ക്ലാസ് നിരക്ക് (വണ്‍-വേ)

സ്ലീപ്പര്‍ -1,000, 1,200

3അഇ - 3,000, 3,500

2അഇ - 4,500, 5,000

പ്രൊഫഷണല്‍ ടിപ്പ്: പരിമിതമായ ആവൃത്തി ഉള്ളതിനാല്‍ IRCTC വഴി മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക.

Similar News