സാധാരണക്കാര്‍ക്കും വന്ദേഭാരത്; ടിക്കറ്റില്‍ മാറ്റം വരുത്തൊനൊരുങ്ങി റെയില്‍വേ

സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്;

Update: 2025-05-06 04:38 GMT

വന്ദേ ഭാരത് ട്രെയിന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്രെയിന്‍ യാത്രയെ മികവുറ്റ അനുഭവമാക്കി മാറ്റിയതില്‍ വന്ദേഭാരത് ട്രെയിനുകള്‍ വഹിച്ച പങ്ക് വലുതാണ്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും മിക്ക റൂട്ടുകളിലെയും സര്‍വീസുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലും എന്നും സീറ്റ് നിറഞ്ഞ അവസ്ഥയാണ്. വന്ദേഭാരത് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്.

വന്ദേഭാരതിന്റെ അറ്റകുറ്റ പണികള്‍ക്കും നിത്യേനയുള്ള ചിലവിനും വലിയ തുക ചിലവാകുന്നുണ്ട്. 1000 കിലോ മീറ്ററിന് അഞ്ച് മുതല്‍ എട്ട് ലക്ഷം വരെയാണ് ചിലവ് വരുന്നത്. ഊര്‍ജാവശ്യത്തിന് മാത്രം 3.5 ലക്ഷം രൂപയാവുന്നുണ്ടെന്നാണ് കണക്ക്. പിന്നെ ജീവനക്കാരുടെ ശമ്പളവും.കേരളത്തില്‍ രണ്ടെണ്ണം ഉള്‍പ്പെടെ ഇന്ത്യയില്‍ 136 വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് സര്‍വീസ് നടത്തുന്നത്.

Similar News