എന്‍.എച്ചില്‍ സൂചനാ ബോര്‍ഡുകള്‍ റെഡിയാവുന്നു; ഓട്ടോ, ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ഇടതുവശത്തെ ലൈനിലൂടെ യാത്ര ചെയ്യാന്‍ ഇരുചക്ര വാഹനങ്ങളെ അനുവദിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.;
By : Online Desk
Update: 2025-05-19 05:19 GMT
ദേശീയ പാതാ 66 നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ റീച്ചുകള്‍ തുറന്നുകൊടുക്കുന്നുമുണ്ട്. പുതിയ ആറ് വരി പാതയില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. പുതിയ പാതയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്കും, ഓട്ടോ റിക്ഷകള്‍ക്കും കാല്‍നടയാത്രികര്‍ക്കും ട്രാക്ടറുകള്‍ക്കും പ്രവേശനം ഉണ്ടാവില്ലെന്നാണ് പുതിയ സൂചനാ ബോര്‍ഡ് സൂചിപ്പിക്കുന്നത്. പുതിയ പാതയിലൂടെ ചീറിപ്പായാമെന്ന ബൈക്ക് റൈഡേഴ്‌സിന്റെ മോഹം ഇതോടെ അവസാനിച്ചു. ആറ് വരി പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്ര ചെയ്യാന്‍ ഇരുചക്ര വാഹനങ്ങളെ അനുവദിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സര്‍ക്കാറും ദേശീയ ര പാതാ അതോറിറ്റിയും പരിഗണിച്ചില്ല.